
സുല്‍ത്താന്‍ ബത്തേരി: കെ.കെ ശൈലജയ്‌ക്കെതിരായ പരാമര്‍ശം വിവാദമായതില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. തന്റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജ ടീച്ചറുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ ആക്ഷേപം. മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസില്‍ സ്ഥലം എംഎല്‍എയായ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാല്‍ താന്‍ കൂടുതല്‍ സംസാരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു.
Read Also: നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
എന്നാല്‍ താന്‍ പ്രസംഗം നീട്ടിയിട്ടില്ലെന്നും 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചതെന്നും അത് കാരണം പരിപാടി വൈകിയിട്ടില്ലെന്നും കെ.കെ ശൈലജ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മേല്‍ ചാര്‍ത്തിയത്.
സിപിഎം നേതാവ് കൂടിയായ ശൈലജയുടെ ഭര്‍ത്താവിനെയും മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. പരിപാടിക്ക് ആള്‍ക്കൂട്ടം കുറഞ്ഞതിലുള്ള നീരസം ആ പ്രതികരണത്തിലുണ്ടായിരുന്നു.
Post Your Comments