KeralaLatest NewsNews

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്, പ്രതി ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭാസുരാംഗന് 42 ലക്ഷത്തിന്റെ ബെന്‍സ്, കോടികളുടെ ബിസിനസ് സാമ്രാജ്യം

കൊച്ചി: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ഇന്നലെ പ്രതിഭാഗം ഭാസുരാംഗന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്തത്.

Read Also: കേന്ദ്രഫണ്ട് സംബന്ധിച്ച് കേരളത്തില്‍ നടക്കുന്നത് തെറ്റായ പ്രചാരണം,യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിയണം: നിര്‍മല സീതാരാമന്‍

അതേസമയം, ഭാസുരാംഗന്റെ ആരോഗ്യസ്ഥിതി ചൂണ്ടികാണിച്ച് റിമാന്‍ഡ് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം ശ്രമിച്ചിരുന്നത്. എന്നാല്‍, ഇതിനെ ഇഡി എതിര്‍ത്തിരുന്നു. ഇന്ന് രാവിലെ പത്തോടെയാണ് എറണാകുളം ജയിലില്‍ വെച്ച് ഭാസുരാംഗന്റെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതിനിടെ, ഭാസുരാംഗന്റെ തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടില്‍ ഇഡി പരിശോധന തുടങ്ങി.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കോടതി ഇന്നലെയാണ് കേസില്‍ അറസ്റ്റിലായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും അടുത്തമാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിരുന്നത്. ഭാസുരാംഗന്‍ പ്രതിയായ കണ്ടല ബാങ്ക് തട്ടിപ്പ് കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു.

മകന്‍ അഖില്‍ജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്. 42 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ വാങ്ങി. സൂപ്പര്‍ മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങള്‍ നിക്ഷേപിച്ചു. മാളവിക എന്റര്‍പ്രൈസ് എന്ന പേരില്‍ പിതാവും, ഭാര്യ പിതാവും പങ്കാളികളായ സ്ഥാപനം ആരംഭിച്ചിരുന്നുവെന്നും അഖില്‍ജിത്ത് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button