ചങ്ങനാശേരി: എസി റോഡില്‍ മനയ്ക്കച്ചിറയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പെരുന്നയില്‍ താമസിക്കുന്ന കുന്നന്താനം പാറാങ്കല്‍ കണ്ണനാട്ടു കിഴക്കേതില്‍ വിജു ഭാസ്കറിന്റെ മകന് വിശാല്‍ വിജു(28) ആണ് മരിച്ചത്.
Read Also : ഹെലന് ഒഴുകിപ്പോകുന്നത് കണ്മുന്നില് കണ്ട നടുക്കം മാറാതെ നിവേദ്യ, രക്ഷിക്കാനാവാത്ത സങ്കടത്തില്‍ ബിജു
ളായിക്കാട്ടുള്ള സുഹൃത്തിന്റെ വിവാഹവീട്ടില്‍ പോയതിനു ശേഷം മറ്റൊരു സുഹൃത്തിനെ മനക്കച്ചിറയിലെ വീട്ടിലാക്കി മടങ്ങുമ്പോഴായിരുന്നു അപകടം. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് വിശാല്‍ വീട്ടില്‍നിന്ന് പോയത്. രാത്രി വൈകിയും വിശാല്‍ തിരികെ എത്താതായതോടെ സുഹൃത്തിന്റെ വീട്ടിലാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്. ഇന്നലെ രാവിലെ വിശാലിനെ വിളിച്ചപ്പോള്‍ ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു. വിശാല്‍ രാത്രി 12ന് വീട്ടിലേക്ക് പോയതാണെന്ന് സുഹൃത്ത് അറിയിച്ചു. തുടര്‍ന്നു സഹോദരന്, വിശാലിന്റെ ഫോണിലേക്ക് വീണ്ടും വിളിച്ചപ്പോള്‍ പൊലീസ് ഫോണ്‍ എടുത്ത് അപകടവിവരം അറിയിക്കുകയായിരുന്നു. പ്രഭാത സവാരിക്കു പോയവരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്.
ചങ്ങനാശേരി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന് മൂന്നിന് കുന്നന്താനം പാറാങ്കല്‍ വീട്ടുവളപ്പില്‍ നടക്കും. അമ്മ: അനിത, സഹോദരങ്ങള്‍: വിശോബ് വിജു, വിനീത് വിജു. വിശാല്‍ തിരുവല്ല ട്രെന്റ്സിലെ സെയില്‍സ്മാനാണ്.
Post Your Comments