WayanadLatest NewsKeralaNattuvarthaNews

കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്വി​ഫ്റ്റ് ബ​സി​ല്‍ പരിശോധന: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട് തി​രു​വ​ണ്ണൂ​ര്‍ നി​ഹാ​ല്‍ മു​സ്ത​ഫ അ​ഹ​മ്മ​ദ്(22), പ​ന്നി​യ​ങ്ക​ര പി.​ടി. അ​ബ്‌​റാ​ര്‍ അ​ബ്ദു​ല്ല(23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്വി​ഫ്റ്റ് ബ​സി​ല്‍ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ. കോ​ഴി​ക്കോ​ട് തി​രു​വ​ണ്ണൂ​ര്‍ നി​ഹാ​ല്‍ മു​സ്ത​ഫ അ​ഹ​മ്മ​ദ്(22), പ​ന്നി​യ​ങ്ക​ര പി.​ടി. അ​ബ്‌​റാ​ര്‍ അ​ബ്ദു​ല്ല(23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ബ​ത്തേ​രി പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : തുരങ്കത്തിനുള്ളിൽ കുടുങ്ങിയവർ കള്ളനും പോലീസും കളിക്കുന്നു; ലുഡോ കളിക്കാൻ കാർഡ് നൽകുമെന്ന് പോലീസ്

ഗു​ണ്ട​ൽ​പേ​ട്ട ഭാ​ഗ​ത്തു നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്വി​ഫ്റ്റ് ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളി​ല്‍ നി​ന്ന് 19.55ഗ്രാം എം.​ഡി.​എം.​എയാണ് പി​ടി​ച്ചെ​ടു​ത്തത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റി​ല്‍ വെ​ച്ചാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.

Read Also : അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

എ​സ്.​ഐ സി.​എം. സാ​ബു, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീസ​ര്‍മാ​രാ​യ വ​രു​ണ്‍, നി​യാ​ദ്, സ​ജീ​വ​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button