പാലാ: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് ഹെലൻ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു. കാണാതായ സ്ഥലത്ത് നിന്നും 25 കിലോമീറ്ററുകൾക്ക് അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഹെലൻ വീണ കുന്നനാം കുഴിയിൽ നിന്ന് ഏതാനും മീറ്ററുകൾ മാറി മീനച്ചിലാറാണ് എന്നതും തിരച്ചിൽ ദുഷ്കരമാക്കിയിരുന്നു. തുടർന്ന്, ഇന്ന് രാവിലെ മുതൽ മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു.
Read Also : പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്
കുട്ടിയെ കണ്ടെത്താൻ നേവിയുടെ സഹായം ഉൾപ്പടെ തേടാനിരിക്കുകയാണ് മൃതദേഹം 25 കിലോമീറ്റർ മാറി ഏറ്റുമാനൂർ പേരൂർ പായിക്കാട് വേണാട്ടുമാലി കടവിൽ കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഹെലൻ.
Post Your Comments