ബെനാമി അക്കൗണ്ട് വഴി തട്ടിയത് 51 കോടി! വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി- റിപ്പോർട്ട്

തിരുവനന്തപുരം: മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ എന്‍ ഭാസുരാംഗൻ കണ്ടലസഹകരണ ബാങ്കിൽ നിന്നും തട്ടിയത് കോടികൾ. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അജിത് കുമാർ, ശ്രീജിത് തുടങ്ങിയ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തിരിച്ചടവ് മുടങ്ങിയ ഈ ലോൺ വിവരം മറച്ചു വച്ചതായും വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയതായും അന്വേഷണ സംഘം കണ്ടെത്തി. ഭാസുരാംഗൻ കുടുംബങ്ങളുടെ പേരിലും ലോൺ തട്ടിയെന്നും അന്വേഷണ സംഘം കണ്ടെത്തി. 2 കോടി 34 ലക്ഷം രൂപയാണ് കുടുംബങ്ങളുടെ പേരില്‍ ബാങ്കിൽ നിന്ന് എടുത്തത്. ഒരേ വസ്തു ഒന്നിലേറെ തവണ ലോണിന് ഈടാക്കി വെച്ചാണ് തട്ടിപ്പ് നടത്തിയത്.

ഭാസുരാംഗന്റെ മകന്‍ അഖിൽ ജിത്തും ലോൺ തട്ടി. 74 ലക്ഷം രൂപ അഖിൽ ജിത്ത് ബാങ്കിൽ നിന്ന് ലോൺ എടുത്തു. ഒരേ വസ്തു ഒന്നിലേറെ ലോണിനായി ഈടാക്കി വെച്ചാണ് ലോൺ എടുത്തത്. അഖിൽ ജിത്തിന് വാർഷിക വരുമാനം 10 ലക്ഷം മാത്രമാണെന്ന് ഇ ഡി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിരവധി കമ്പനികളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചു. ബിആര്‍എം സൂപ്പർ മാർക്കറ്റ്, ബിആര്‍എം ട്രെഡിങ് കമ്പന, അടക്കമുള്ളവയിൽ ഇയാള്‍ക്ക് നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

Share
Leave a Comment