Latest NewsIndiaNews

സനാതനധര്‍മ്മം സ്വീകരിച്ച്‌ മുഹമ്മദ് ജാവേദ്: കൃഷ്ണ ദാസിയായി ഇനി വൃന്ദാവനില്‍ ജീവിക്കും

കൃഷ്ണഭക്തനായ ശേഷം പലതവണ വീട്ടുകാര്‍ തന്നെ ഭൂതോച്ചാടനത്തിനായി വ്യാജ ബാബമാരുടെ അടുത്തേക്ക് കൊണ്ടുപോയി

ന്യൂഡല്‍ഹി : കൃഷ്ണഭക്തിയിലൂടെ സനാതനധര്‍മ്മത്തിലേയ്‌ക്ക് എത്തി മുഹമ്മദ് ജാവേദ് എന്ന യുവാവ്. ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച മുഹമ്മദ് ജാവേദ് കുട്ടിക്കാലം മുതല്‍ ശ്രീകൃഷ്ണ ഭക്തനായിരുന്നു. ഇസ്‌ലാം മതം ഉപേക്ഷിച്ച, സനാതനധര്‍മ്മം സ്വീകരിച്ച ജാവേദ് ഷീബു കൃഷ്ണദാസി എന്ന പേരിലാണ് അറിയപ്പെടുന്നത്.

ജാവേദിന്റെ കൃഷ്ണഭക്തി വീട്ടുകാർക്കു അംഗീകരിക്കാൻ പറ്റിയില്ല. അവർ പല മന്ത്രവാദികളെയും സൈക്യാർട്ടിസ്റ്റുകളെയും കാണിച്ചു. കൃഷ്ണഭക്തനായ ശേഷം പലതവണ വീട്ടുകാര്‍ തന്നെ ഭൂതോച്ചാടനത്തിനായി വ്യാജ ബാബമാരുടെ അടുത്തേക്ക് കൊണ്ടുപോയതായും അത് ഫലിക്കാതെ വന്നപ്പോള്‍, ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി, വിഷാദത്തിനുള്ള നിരവധി മരുന്നുകള്‍ കഴിക്കേണ്ടി വന്നതായും കൃഷ്ണദാസി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

read also: നിയ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു: യാ​ത്ര​ക്കാ​രാ​യ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്

‘സനാതന ധര്‍മ്മത്തില്‍ ചേര്‍ന്നശേഷമാണ് സമാധാനം എന്താണെന്ന് അറിഞ്ഞത് . മനസിന് നല്ല സുഖം തോന്നി . മാസത്തില്‍ പല പ്രാവശ്യം വൃന്ദാവനത്തില്‍ പോകുമെന്നും കുറച്ച്‌ നാളുകള്‍ക്ക് ശേഷം താൻ വൃന്ദാവനത്തില്‍ താമസിക്കാൻ തുടങ്ങുമെന്നും’ കൃഷ്ണദാസി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button