ThrissurNattuvarthaLatest NewsKeralaNews

കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലടച്ചു

അ​ന്തി​ക്കാ​ട് പ​ടി​യം മു​റ്റി​ച്ചൂ​ര്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ ഹി​ര​ത്തി​നെ​യാ​ണ് (23) കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്

അ​ന്തി​ക്കാ​ട്: പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലാ​ക്കി. അ​ന്തി​ക്കാ​ട് പ​ടി​യം മു​റ്റി​ച്ചൂ​ര്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ ഹി​ര​ത്തി​നെ​യാ​ണ് (23) കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

Read Also : യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചതിനെ മാതൃകാ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തമാശ- എംബി രാജേഷ്

നി​ര​ന്ത​രം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ട് വ​ന്ന​തി​നെ തു​ട​ര്‍ന്ന്, ജി​ല്ല റൂ​റ​ല്‍ പൊ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ര്‍മ ന​ല്‍കി​യ ശു​പാ​ര്‍ശ​യി​ല്‍ ക​ല​ക്ട​റാണ് ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ര​ണ്ട് വ​ധ​ശ്ര​മം, ക​ഞ്ചാ​വ് വി​ല്‍പ്പ​ന, പൊ​ലീ​സി​നെ ആ​ക്ര​മി​ക്ക​ല്‍ തു​ട​ങ്ങി 15 ഓ​ളം കേ​സില്‍ പ്ര​തി​യാ​ണ്. മു​റ്റി​ച്ചൂ​രി​ല്‍ നി​മേ​ഷ് എ​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങാ​നി​രി​ക്കെ​യാ​ണ് യുവാവിനെതിരെ കാ​പ്പ ചു​മ​ത്തി​യ​ത്.

Read Also : രാജ്യത്ത് രാത്രി കൂടി സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എത്തി! ഓവർ നൈറ്റ് ട്രെയിൻ സർവീസ് ഈ റൂട്ടിൽ

അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​ര്‍ പി.​കെ. ദാ​സ്, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ഷാ​ജു, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍ ബാ​ല​ൻ, അ​നീ​ഷ് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button