KeralaLatest News

12 കോടി രൂപ ലഭിക്കുന്ന ഭാ​ഗ്യവാനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം: പൂജ ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: ഈ വർഷത്തെ പൂജ ബമ്പർ നറുക്കെടുപ്പ് ഇന്ന്. 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന ആ ഭാ​ഗ്യവാൻ ആരെന്നറിയാൻ ഇമണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ് മതി. തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ ഇന്ന് ഉച്ചക്ക് ശേഷം മൂന്നു മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 12 കോടിക്ക് പുറമേ നാല് കോടീശ്വരന്മാരെ കൂടി പൂജാ ബമ്പർ സൃഷ്ടിക്കും. ആകർഷകമായ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.

ഇത്തവണ ഒന്നാം സമ്മാനം12 കോടിയാണ്. രണ്ടാം സമ്മാനം നാല് കോടിയാണ്. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്) ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം 2 ലക്ഷം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നു.

സമ്മാനഘടനയ്ക്ക് ഒപ്പം തന്നെ ടിക്കറ്റ് വിലയിലും മാറ്റം വന്നിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം ഇത് 250 രൂപ ആയിരുന്നു. വില കൂടിയതോടെ ഷെയർ ഇട്ട് ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button