KeralaLatest NewsIndia

‘കിലുക്ക’ത്തിലെ കിട്ടുണ്ണിയെപോലെ അബദ്ധം പറ്റി ഒരാൾ ;ലോട്ടറിയടിച്ചെന്നു ധരിച്ചു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്‌റ്റോറിനും വില പറഞ്ഞു, കടം വാങ്ങി ആഘോഷിച്ചു ഒടുവിൽ..

കിട്ടുണ്ണിയോളം കടും കൈ ഒന്നും ചെയ്തില്ലെങ്കിലുംപത്രത്തില്‍ പേരു വന്നു, കടം വാങ്ങി നാട്ടുകാര്‍ക്കും കൂട്ടുകാർക്കും ചെലവും ചെയ്തു.

ഇലവുംതിട്ട: ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിച്ചു മുതലാളിയെ ചീത്തവിളിച്ചു സ്വന്തം കാറില്‍ വരുമെന്നു പറഞ്ഞുപോയ ‘കിലുക്ക’ത്തിലെ കിട്ടുണ്ണി വിശന്നുകരഞ്ഞുകൊണ്ട് തിരിച്ചുവന്നത് മലയാളസിനിമയിലെ ഏറ്റവും രസകരമായ ചിരിയോര്‍മയാണ്. ഇലവുംതിട്ടയിലെ ചന്ദനക്കുന്ന് കോളനിയിലെ മുരളിയ്ക്കും ഇപ്പോൾ ഇതേ അനുഭവമാണ് ഉണ്ടായത്. മുരളി കിട്ടുണ്ണിയോളം കടും കൈ ഒന്നും ചെയ്തില്ലെങ്കിലുംപത്രത്തില്‍ പേരു വന്നു, കടം വാങ്ങി നാട്ടുകാര്‍ക്കും കൂട്ടുകാർക്കും ചെലവും ചെയ്തു.

മാത്രമല്ല നാട്ടിലെ പെട്രോള്‍ പമ്പിനും മെഡിക്കൽ സ്ടോറിനും വിലയും പറഞ്ഞുവെച്ചു. അങ്ങനെ നാട്ടിൽ സന്തോഷത്തോടെ നില്‍ക്കുമ്പോഴാണ് ശരിക്കുള്ള ലോട്ടറി അടിച്ചത് നാട്ടില്‍ പണിക്കുവന്ന ബംഗാളിക്കാണെന്നും തനിക്കടിച്ചത് സമാശ്വാസ സമ്മാനമാണെന്നും അറിഞ്ഞത്. മാനവും കാശും പോയത് മിച്ചം. കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നാണ് മുരളി തെറ്റിദ്ധരിച്ചത്.

മെഴുവേലി ആലക്കോട് ജങ്ഷന് സമീപം വീടുനിര്‍മാണത്തിന് എത്തിയ ബംഗാളി സ്വദേശി ടിക്കറ്റ് ബാങ്കിലേല്‍പ്പിച്ചതോടെയാണ് മുരളിക്ക് അടിച്ചത് സമാശ്വാസ സമ്മാനമാണെന്നു മനസിലായത്.കഴിഞ്ഞ 14ന് നറുക്കെടുത്ത ടിക്കറ്റിനാണ് മുരളിക്ക് സമാശ്വാസ സമ്മാനം ലഭിച്ചത്. മകന്‍ മുഖേനെ ടിക്കറ്റ് ദേശസാത്കൃത ബാങ്ക് ശാഖയില്‍ നല്‍കി അവര്‍ പരിശോധിച്ച്‌ സീരിയല്‍ നമ്പരിലെ വ്യത്യാസം കണ്ടപ്പോഴാണ് ഈ ടിക്കറ്റിന് ഒന്നാം സമ്മാനമില്ലെന്ന് ഉറപ്പിക്കുന്നത്.

മുരളിക്ക് ഒന്നാം സമ്മാനം ലഭിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. തെറ്റുപറ്റിയതറിഞ്ഞ മാധ്യമങ്ങള്‍ പിന്നീടു തിരുത്തിയിരുന്നു. ഇപ്പോൾ ഉള്ള മുരളിയുടെ അവസ്ഥ എന്താണെന്നു വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button