തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചയാളെ കണ്ടെത്താനായിട്ടില്ല. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനടുത്തുള്ള ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എട്ട് കോടി രൂപ അടിച്ചിരിക്കുന്നത്.ടി.സി 788368 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചുവന്ന മണ്ണിലെ ലോട്ടറി വില്‍പ്പനക്കാരനായ സന്തോഷ് ,കുതിരാന്‍ മേഖലയിലാണ് ടിക്കറ്റ് വിറ്റത്.
ഭാഗ്യവാനെ തേടിയുള്ള ഓട്ടത്തിലാണ് തൃശൂരുകാര്‍. ഒന്നാം സമ്മാനക്കാരന്‍ കിലുക്കം സിനിമയിലെ ഇന്നസെന്‍റിന്‍റെ ഡയലോഗും പറഞ്ഞ് ബോധംകെട്ട് കിടക്കുകയാണോ എന്നും തൃശൂരുകാര്‍ അടക്കം പറയുന്നുണ്ട്. പക്ഷെ ഇവിടെ ക്ഷേത്രത്തിൽ കാണിക്കയിടാൻ നിർത്തിയ ഏതെങ്കിലും അന്യ സംസ്ഥാന ചരക്കു വണ്ടിയിൽ ഉള്ളവർ ടിക്കറ്റ് എടുത്തോ എന്നും സംശയിക്കുന്നുണ്ട്.
അതേസമയം ഗുരുവായൂരില്‍ വില്‍ക്കാതെ ബാക്കിയായ ലോട്ടറിക്ക് 50 ലക്ഷം രൂപ സമ്മാനം ലഭിച്ചു. തമിഴ്നാട് സ്വദേശിയായ രാമലിംഗമാണ് വില്‍ക്കാത്ത ലോട്ടറിയിലൂടെ ലക്ഷാധിപതി ആയത്.അടുത്ത ദിവസം തന്നെ ഭാഗ്യവാന്‍ മറനീക്കി പുറത്ത് വരുമെന്നാണ് തൃശൂരുകാരുടെ പ്രതീക്ഷ
Post Your Comments