Latest NewsKeralaNews

ശബരിമലയിൽ അതീവ ജാഗ്രത പാലിക്കണം: മാതൃകാ പ്രവർത്തന ചട്ടങ്ങൾ രൂപീകരിക്കണമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് റിപ്പോർട്ട് നൽകി പോലീസ്. രാജ്യത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം. ഭീകരരുടെ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാനും പ്രതിരോധിക്കാനും മാതൃകാ പ്രവർത്തന ചട്ടങ്ങൾ ശബരിമലയിൽ രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയും വിനാശകാരിയായ ഇടിമിന്നലും ഉണ്ടാകും: അതീവ ജാഗ്രത

ഭീകരവാദ സംഘടനകളിലെ അംഗങ്ങൾ തീർത്ഥാടകരെന്ന പേരിൽ ശബരിമലയിൽ കടന്നു കയറാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം. വഴിപാട് സാധനങ്ങളുടെ പേരിൽ ഇക്കൂട്ടർ സ്ഫോടക വസ്തുക്കളോ സ്ഫോടനത്തിനു സഹായിക്കുന്ന ഉപകരണങ്ങളോ സന്നിധാനത്തേക്ക് കടത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, വിശ്വാസികളെ വേദനിപ്പിക്കാതെയും ആചാരങ്ങളെ ലംഘിക്കാതെയും വേണം സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കേണ്ടത്. സംശയമുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവയുടെ മേൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും പോലീസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

Read Also: ഒടുവിൽ ജിൻഡാലും കൈവിട്ടു! ഗോ ഫസ്റ്റിന്റെ പറക്കൽ വീണ്ടും അനിശ്ചിതത്വത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button