വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട 8.250 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. വടകര എക്സൈസും ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര ആർ.പി.എഫും നടത്തിയ സംയുക്ത പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെടുത്തത്. പ്ലാറ്റ് ഫോമിൽ ഇരിപ്പിടങ്ങൾക്കടിയിൽ നിന്നാണ് ബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
ആർ.പി.എഫും എക്സൈസും ചൊവ്വാഴ്ച പുലർച്ച നാലോടെ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്ന് കരുതുന്നത്. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് ബാഗ് ശ്രദ്ധയിൽപെട്ടത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
വടകര അസി. എക്സൈസ് ഇൻസ്പെക്ടർ കെ. വി. മുരളി, ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ ദീപക്, അസി. സബ് ഇൻസ്പെക്ടർ കെ.എം. ഷൈജു, വടകര ആർ.പി.എഫ് അസി. സബ് ഇൻസ്പെക്ടർ പി.പി. ബിനീഷ്, എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ എൻ.കെ. വിനോദൻ, കെ. സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ ആക്കിലേരി, എം.പി. വിനീത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post Your Comments