PathanamthittaLatest NewsKeralaNattuvarthaNews

ഹൃദയാഘാതം: ശബരിമല ദർശനത്തിനെത്തിയ വീട്ടമ്മ മരിച്ചു

പട്ടാമ്പി തെക്ക വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്റെ ഭാര്യ ഇന്ദിര(63) ആണ് മരിച്ചത്

ശബരിമല: ശബരിമല ദർശനത്തിനെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി തെക്ക വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്റെ ഭാര്യ ഇന്ദിര(63) ആണ് മരിച്ചത്.

Read Also : നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം

ചൊവ്വാഴ്ച ഭർത്താവും മറ്റ് ബന്ധുക്കൾക്കും ഒപ്പം ശബരിമലയിൽ എത്തിയ ഇന്ദിരയും ഒപ്പം ഉണ്ടായിരുന്നവരും രാത്രി 10 മണിയോടെ ദർശനം നടത്തിയ ശേഷം നടപ്പന്തലിൽ ബുധനാഴ്ച പുലർച്ചെ നെയ്യഭിഷേകം നടത്തുവാനായി നടപ്പന്തലിൽ വിരിവച്ചു. പുലർച്ചെ അഞ്ചുമണിയോടെ ഉറക്കം ഉണർന്ന് സന്നിധാനത്തേക്ക് പോകാൻ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് കേസ്: നേതാവിന്റെ ലാപ്ടോപ്പിൽ നിന്ന് 24 വ്യാജ ഐഡി കാർഡുകൾ കണ്ടെത്തി

മേൽ നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button