കണ്ണൂര്‍: കല്യാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയത് പ്രതിഷേധമല്ല ഭീകരപ്രവര്‍ത്തനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് ആസൂത്രണം ചെയ്തു നടത്തിയ ആക്രമണമാണിത്.വടിയും കല്ലുമായാണ് അവര്‍ എത്തിയതെന്നും ഇത് കേരളം ആയതുകൊണ്ട് അവര്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇതിനെ നിസാരമായി തള്ളിക്കളഞ്ഞു കൊണ്ടാണ് സിപിഎം നേതാക്കളുടെ പ്രതികരണം.
ലീഗില്‍ പല വെള്ളവും തിളയ്ക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്തേക്ക് വരുമെന്നും പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവനക്ക് മറുപടിയായി ഇ പി ജയരാജന്‍ പറഞ്ഞു.
അതേസമയം കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും ജപി ജയരാജന്‍ പറഞ്ഞു. നവകേരള സദസിലേക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍ ഇനിയും വരുമെന്നും തിരുവനന്തപുരം എത്തുമ്പോഴേക്കും കൂടുതല്‍ നേതാക്കള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments