KottayamNattuvarthaLatest NewsKeralaNews

കാറിന്റെ കണ്ണാടിയില്‍ ബസ് തട്ടി: കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ച് തകര്‍ത്ത് സ്ത്രീകള്‍

കോട്ടയം: ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ കണ്ണാടിയില്‍ തട്ടിയെന്ന് ആരോപിച്ച് സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ച് തകര്‍ത്തു. കോട്ടയം കോടിമത നാലുവരി പാതയിൽ നടന്ന സംഭവത്തിൽ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ കണ്ണാടിയില്‍ തട്ടിയിരുന്നു.

ഇതിനുപിന്നാലെ സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ച് തകര്‍ക്കുകയായിരുന്നു. കാറില്‍ നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ഹെഡ്‌ലൈറ്റ് അടിച്ച് തകര്‍ത്തത്. അക്രമത്തിന് പിന്നാലെ സ്ത്രീകള്‍ അതേകാറില്‍ തന്നെ സ്ഥലം വിടുകയും ചെയ്തു. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി.

‘രാവിലെ മുതൽ ഗുണ്ടകൾ വണ്ടിയിൽ വന്നിറങ്ങുകയാണ്, ഇത് ജനസദസല്ല ഗുണ്ടാ സദസ്’: വിമർശനവുമായി കെ സുധാകരൻ

ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറാണിതെന്നും കാറിന്റെ ആര്‍സി ഓണറെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button