ബംഗളൂരു: വഴിയരികില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി അമ്മയ്ക്കും ഒന്‍പത് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. ബംഗളൂരുവിലെ ഹോപ്പ് ഫാം സിഗ്നലിലെ ഫുട്പാത്തിലൂടെ നടന്നുപോകവേ, പൊട്ടിവീണ 11 കെവി ലൈനില്‍ സൗന്ദര്യ അറിയാതെ ചവിട്ടുകയായിരുന്നു. കൈക്കുഞ്ഞായ മകള്‍ ലീലയും സൗന്ദര്യയ്ക്കൊപ്പമുണ്ടായിരുന്നു. വൈദ്യുതാഘാതമേറ്റ് ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്കി.
കൃത്യനിര്‍വഹണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്. സൗന്ദര്യയുടെ കുടുംബത്തിന് അഞ്ച് ലക്ഷം സഹായധനവും മന്ത്രി പ്രഖ്യാപിച്ചു.
Post Your Comments