
അമ്പലപ്പുഴ: കോഫീ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച മധ്യവസ്കൻ അറസ്റ്റിൽ. തിരുവല്ല പെരിങ്ങര പഞ്ചായത്തിൽ മേപ്രാൽ പുത്തൻ പറമ്പ് വീട്ടിൽ സാന്റി മാത്യു(54)വിനെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകൻ ആര്? ഭാവി പദ്ധതികളെ കുറിച്ച് രാഹുല്‍ ദ്രാവിഡ്; സസ്പെന്‍സ്
കഴിഞ്ഞ 16-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടാനം എസ്ബിഐ ബാങ്കിന് സമീപമുള്ള കഫേ കൂപ്പ എന്ന കോഫി ഷോപ്പിൽ നിന്നാണ് മെബൈൽ ഫോൺ മോഷ്ടിച്ചത്. കോഫി ഷോപ്പിന്റെ കൗണ്ടറിൽ നിന്നു 8000 രൂപ വിലവരുന്ന വിവോ ഇനത്തിൽപ്പെട്ട മൊബൈൽ ഫോൺ മോഷണം പോയിരുന്നു. തുടർന്ന്, ഷോപ്പിൽ നിന്നു ലഭിച്ച സിസിടിവിയിൽ നിന്നു ലഭിച്ച ദൃശ്യത്തിൽ നിന്ന് അന്വേഷണം തുടരവേ നീർക്കുന്നത്ത് നിന്നുമാണ് അറസ്റ്റു ചെയ്തത്.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ. ദ്വിജേഷ് നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments