CricketLatest NewsNewsIndiaSports

ലോകകപ്പ് ഫൈനൽ: ഓസ്‌ട്രേലിയ കൊണ്ടുപോയത് 33 കോടി രൂപ! ഓരോരുത്തർക്കും കിട്ടിയത് എത്ര വീതം?

അഹമ്മദാബാദ്: ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐ.സി.സി ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിൽ ഇന്ത്യയെ 6 വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ അവരുടെ റെക്കോർഡ് ആറാം കിരീടം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബോർഡിൽ 240 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 43 ഓവറിൽ ലക്ഷ്യം കണ്ടു. ഓസ്‌ട്രേലിയൻ ബൗളർമാരും ഫീൽഡർമാരും അത്ഭുതകരമായ പ്രയത്‌നങ്ങൾ നടത്തി. ടൂർണമെന്റിൽ ഒരു കളിപോലും തോൽക്കാതെ ഫൈനലിലെത്തിയ ടീം ഇന്ത്യയ്ക്ക് ടോസ് മുതൽ തന്നെ പിഴച്ചു. ലോകകപ്പ് കൈവിട്ടെങ്കിലും നേടിയ തുകയുടെ കണക്കിൽ ഓസ്‌ട്രേലിയയ്ക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ ഇന്ത്യൻ ടീമിനാകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സമ്മാനത്തുക:

  • ടൂർണമെന്റ് വിജയിക്ക് 4 മില്യൺ ഡോളർ (ഏകദേശം 33 കോടി രൂപ)
  • റണ്ണേഴ്‌സ് അപ്പിന് 2 മില്യൺ യുഎസ് ഡോളർ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും.
  • സെമി ഫൈനലിസ്റ്റുകളായ ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും 8,00,000 യുഎസ് ഡോളർ (ഏകദേശം 6.5 കോടി രൂപ) ലഭിക്കും.
  • നോക്കൗട്ടിലേക്ക് മുന്നേറുന്നതിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 1,00,000 ഡോളർ (ഏകദേശം 83 ലക്ഷം) വീതം നൽകും.
  • ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെയും വിജയികൾക്ക് 40,000 യുഎസ് ഡോളർ (ഏകദേശം 33 ലക്ഷം) ലഭിക്കും.

മികച്ച പെർഫോമൻസ്:

മാൻ ഓഫ് ദി ടൂർണമെന്റ് – വിരാട് കോലി (11 മത്സരങ്ങളിൽ നിന്ന് 765 റൺസ്)

ഏറ്റവും കൂടുതൽ വിക്കറ്റുകൾ – മുഹമ്മദ് ഷമി (7 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button