Latest NewsNewsIndia

ഡൽഹി വായു മലിനീകരണം: നിയന്ത്രണങ്ങൾക്ക് ഇളവുകൾ, ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രി

കഴിഞ്ഞ രണ്ടാഴ്ചക്കാലം അവധിയായിരുന്ന സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം നേരിയ തോതിൽ കുറയുന്നതായി റിപ്പോർട്ട്. വായു മലിനീകരണം കുറഞ്ഞ സാഹചര്യത്തിൽ ഇതുവരെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വായു നിലവാര സൂചിക മെച്ചപ്പെട്ടെങ്കിലും, ഇനിയും ജാഗ്രത തുടരണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിലവിൽ, രാജ്യ തലസ്ഥാനത്ത് വായു നിലവാര സൂചിക 290-ന് അടുത്തേക്ക് എത്തിയിട്ടുണ്ട്. മുൻ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ നിരക്ക് ആശ്വാസകരമാണ്.

വായു നിലവാര സൂചിക കുറഞ്ഞ സാഹചര്യത്തിൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ പ്രകാരം, ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. ഇതോടെ, ഡൽഹിയിലേക്ക് ട്രക്കുകൾക്ക് പ്രവേശനം നൽകി. കഴിഞ്ഞ രണ്ടാഴ്ചക്കാലം അവധിയായിരുന്ന സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്. എന്നാൽ, ഒരാഴ്ചത്തേക്ക് സ്കൂളുകളിൽ അസംബ്ലി, ഔട്ട്ഡോർ കായിക പരിപാടികൾ എന്നിവർ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ ശൈത്യ കാലത്തിന് തുടക്കമായതോടെ നവംബർ ആദ്യവാരം മുതൽ വായു മലിനീകരണം ഉയർന്ന നിരക്കിലായിരുന്നു. വായു നിലവാര സൂചിക അക്കാലയളവിൽ 400-ന് മുകളിൽ എത്തിയിരുന്നു.

Also Read: ഋതുമതിയാകുന്ന ദൈവം: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button