AlappuzhaKeralaNattuvarthaLatest NewsNews

ബൈക്കും കാറുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

മാന്നാർ കൂട്ടംപേരൂർ കളീക്കൽ ഗോകുലം ഗോപാലകൃഷ്ണൻ നായർ (76) ആണ് മരിച്ചത്

മാന്നാർ: ബൈക്കും കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മാന്നാർ കൂട്ടംപേരൂർ കളീക്കൽ ഗോകുലം ഗോപാലകൃഷ്ണൻ നായർ (76) ആണ് മരിച്ചത്.

Read Also : സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, ഇടി മിന്നലും കാറ്റും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം

വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് മാന്നാർ മാവേലിക്കര റോഡിൽ കോയിക്കൽ ജംഗ്ഷന് തെക്കുവശത്താണ് അപകടം സംഭവിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണൻ നായർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: രാധ ജി നായർ, മകൾ: സ്മിത ജി നായർ, മരുമകൻ: പരേതനായ ശ്യാം എസ് പിള്ള.

shortlink

Related Articles

Post Your Comments

Related Articles


Back to top button