Latest NewsKeralaNews

വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു: ഒരാൾ പിടിയിൽ

കൊച്ചി: വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തൃശൂർ സ്വദേശി പ്രിൻസനാണ് പിടിയിലായത്. ഫ്രാൻസിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഇയാൾ അറസ്റ്റിലായത്.

Read Also: മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും തലപ്പാവണിയിച്ച് സ്വീകരണം: നവകേരള സദസിന് കാസർഗോഡ് തുടക്കമായി, ആദ്യ പരാതി മദ്യപരുടേത്

കുവൈത്ത് എയർവെയ്‌സ് വിമാനത്തിൽ കുവൈത്ത് വഴി ഫ്രാൻസിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഇയാളുടെ വിസിറ്റിംഗ് വിസ പരിശോധിച്ച ജീവനക്കാരാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്.

തുടർന്ന് ജീവനക്കാർ എമിഗ്രേഷൻ വിഭാഗത്തെ വിവരം അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

Read Also: ആർത്തവത്തിന് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ കൂടുതൽ ആഗ്രഹിക്കുന്നുണ്ടോ?: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button