Latest NewsNewsIndia

വൈദ്യുതി കമ്പിയിൽ ചവിട്ടി ഷോക്കേറ്റു: യുവതിയ്ക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം

ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി ഷോക്കേറ്റ് യുവതിയ്ക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം. 23 കാരിയായ യുവതിയും ഒമ്പത് മാസം പ്രായമുള്ള കൈക്കുഞ്ഞുമാണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

Read Also: കാറിന്‍റെ ബോണറ്റിൽ നിന്ന് പുകയും എഞ്ചിനിൽ നിന്ന് തീയും: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തമിഴ്‌നാട്ടിൽ നിന്നും ട്രെയിനിൽ ബെംഗളൂരുവിലെത്തിയ ഇരുവരും വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൈക്കുഞ്ഞുമായി നടന്ന് പോകവേ വൈറ്റ്ഫീൽഡ് ഏരിയയിൽ റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Read Also: സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് 25 വർഷം തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button