മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാഞ്ഞിരപ്പള്ളി മാനിടുംകുഴി ഭാഗത്തു ചക്കാലയിൽ വീട്ടിൽ ജയ്സൺ ജോർജിനെയാണ്(26) ശിക്ഷിച്ചത്.
Read Also : പാളയം ബസ്സ് സ്റ്റാന്റിൽ പൊലീസിനെയും പൊതുജനത്തെയും മുൾമുനയിൽ നിർത്തി ഗുണ്ടാ സംഘം: അറസ്റ്റ്
ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക്(പോക്സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. 20 വർഷം തടവും നാലു ലക്ഷം രൂപ പിഴയും ആണ് കോടതി ശിക്ഷിച്ചത്.
Read Also : 150 എച്ച്ഡി സിനിമകൾ വരെ ഒറ്റ സെക്കന്റിൽ കൈമാറാം! ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ച് ഈ രാജ്യം
2022-ലാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയം എസ്.എച്ച്.ഒ ആയ ഷൈൻ കുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments