KasargodLatest NewsKeralaNattuvarthaNews

14കാരിയെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി: പ്രതിക്ക്​ 46 വർഷം തടവും പിഴയും

മൊ​ഗ്രാ​ൽ പു​ത്തൂ​ർ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ലോ​കേ​ഷി​നെ​(47)യാ​ണ് കോടതി ശിക്ഷിച്ചത്

കാ​സ​ർ​​ഗോഡ്​: പ​തി​നാ​ല്​ വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക്​ 46 വ​ർ​ഷം ത​ട​വും മൂ​ന്ന​ര ല​ക്ഷം പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ 38 മാ​സം അ​ധി​ക ത​ട​വും ശിക്ഷ വി​ധി​ച്ചിട്ടുണ്ട്. മൊ​ഗ്രാ​ൽ പു​ത്തൂ​ർ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ലോ​കേ​ഷി​നെ​(47)യാ​ണ് കോടതി ശിക്ഷിച്ചത്. അ​ഡീ​ഷ​നൽ ജി​ല്ല ആ​ൻ​ഡ്​ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജ് എ. ​മ​നോ​ജ് ആണ് ശി​ക്ഷി​ച്ച​ത്.

Read Also : മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും തലപ്പാവണിയിച്ച് സ്വീകരണം: നവകേരള സദസിന് കാസർഗോഡ് തുടക്കമായി, ആദ്യ പരാതി മദ്യപരുടേത്

2018 ഫെ​ബ്രു​വ​രി 25-നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ബ​ദി​യ​ടു​ക്ക എ​സ്.​ഐ. ആ​യി​രു​ന്ന മെ​ൽ​ബി​ൻ ജോ​സാ​ണ്​ കേ​സ​ന്വേ​ഷി​ച്ച്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button