മെഡിക്കല്‍കോളജ്: ലോഡ്ജ്മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി അജിന്(35) ആണ് മരിച്ചത്.
എസ്എല്‍ തീയറ്ററിനു സമീപത്തെ ലോഡ്ജ്മുറിയില്‍ ബുധനാഴ്ച രാത്രി 12 മണിയോടുകൂടിയാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. ലോഡ്ജ് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി അജിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍, അധികം താമസിയാതെ ഇയാള്‍ മരിക്കുകയായിരുന്നു.
സംഭവദിവസം രാവിലെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തതെന്നു പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments