ThiruvananthapuramNattuvarthaLatest NewsKeralaNews

ലോ​ഡ്ജ്മു​റി​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​ജി​ന്‍(35) ആ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ലോ​ഡ്ജ്മു​റി​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ യുവാവ് മ​രി​ച്ചു. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​ജി​ന്‍(35) ആ​ണ് മ​രി​ച്ച​ത്.

എ​സ്എ​ല്‍ തീ​യ​റ്റ​റി​നു സ​മീ​പ​ത്തെ ലോ​ഡ്ജ്മു​റി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടു​കൂ​ടി​യാ​ണ് ഇ​യാളെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. ലോ​ഡ്ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ജി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​ധി​കം താ​മ​സി​യാ​തെ ഇ​യാ​ള്‍ മ​രിക്കുകയായിരുന്നു.

Read Also : ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം: അറസ്റ്റിലായ യുവാവ് അധ്യാപകനും ഹജ്ജ് ട്രെയിനറും മോട്ടിവേഷന്‍ സ്പീക്കറും

സം​ഭ​വ​ദി​വ​സം രാ​വി​ലെ​യാ​ണ് ഇ​യാ​ള്‍ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​തെ​ന്നു പൊ​ലീ​സ് അ​റി​യി​ച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button