വാരാണസി: ഗ്യാൻവാപി മസ്ജിദിന്റെ ശാസ്ത്രീയ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. മസ്ജിദ് സർവേയുടെ റിപ്പോർട്ട് ഏകദേശം പൂർത്തിയായെന്നും ജിപിആർ നടത്തിയ റിപ്പോർട്ട് തയ്യാറാക്കൽ മാത്രമാണ് നടക്കുന്നതെന്നും എഎസ്ഐ കോടതിയെ അറിയിച്ചു. സ്ഥലത്തിന്റെ ശാസ്ത്രീയമായ സർവേ പൂർത്തിയാക്കിയതായും എഎസ്ഐ വ്യക്തമാക്കി.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഗ്യാൻവാപി മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും, മസ്ജിദിന്റെ സമുച്ചയത്തിൽ ഹിന്ദു ദേവനെ പ്രതിഷ്ഠിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം സ്ത്രീകൾ വാരാണസിയിലെ കീഴ്ക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഗ്യാൻവാപി പള്ളി പ്രധാനവാർത്തകളിൽ ഇടം പിടിക്കുന്നത്.
കേരളത്തില്‍ ആണവനിലയം സ്ഥാപിക്കണം: കേന്ദ്ര ഊർജ്ജ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കൃഷ്ണൻകുട്ടി
ഹർജിയുടെ അടിസ്ഥാനത്തിൽ 2022ൽ പള്ളി സമുച്ചയത്തിൽ വീഡിയോ സർവേ നടത്താൻ കോടതി ഉത്തരവിട്ടു. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതിയുടെ വിധിയെ തുടർന്നാണ് സർവേ ആരംഭിച്ചത്.
Post Your Comments