ഡൽഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചേക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. കുത്തബ് മിനാറില്‍ നിന്നും ഹിന്ദു ദേവന്മാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന വാദത്തിന് പിന്നാലെയാണ് നടപടിയെന്നും സര്‍വ്വേ റിപ്പോര്‍ട്ട്, സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുമെന്നും ആര്‍എസ്ഐ വ്യക്തമാക്കി.
കുത്തബ് മിനാറിൽ 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കുത്തുബ് മിനാറിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദിന്റെ മൂന്ന് തൂണുകളിലൊന്നില്‍ കൊത്തിവച്ച നിലയിലാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കും: പിണറായി വിജയന്‍
ഇതേതുടർന്ന്, കുത്തബ് മിനാറില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, സര്‍വ്വേ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ജില്ലാ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
അതിനിടെ, കുത്തബ് മിനാര്‍ നിര്‍മ്മിച്ചത് ചക്രവര്‍ത്തിയായ വിക്രമാദിത്യനാണെന്ന അവകാശവാദങ്ങളും ഉയര്‍ന്നിരുന്നു. കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന ആവശ്യവുമായി നേരത്തെ വലതുപക്ഷ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
Post Your Comments