ന്യൂഡൽഹി: താജ് മഹൽ ഹിന്ദു ക്ഷേത്രമായിരുന്നെന്ന വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ് രംഗത്ത്. താജ് മഹലിൽ വിഗ്രഹങ്ങൾ ഒന്നുമില്ലെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറികൾ പൂട്ടിയിട്ടിരിക്കുന്നത് സഞ്ചാരികളെ തടയാൻ മാത്രമാണെന്നും, രേഖകളിലും ഇവയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Also Read:മന്ത്രിയെ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമർശിച്ചു: വനിതാ കണ്ടക്ടര്‍ക്ക് സ്ഥലംമാറ്റം
‘മുറികള്‍ സ്ഥിരമായി അടച്ചിട്ടിരിക്കുന്നവയല്ല, അടുത്തിടെയും മുറികള്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നിരുന്നു. ഇതുവരെ അവിടെ വിഗ്രഹങ്ങളൊന്നും കണ്ടിട്ടില്ല, രേഖകളിലും ഇവയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല’, ഉദ്യോഗസ്ഥര്‍ പറയുന്നു.
‘വിനോദസഞ്ചാരികള്‍ കെട്ടിടത്തിന് താഴേയ്ക്ക് കടക്കുന്നത് തടയാനാണ് ഇവ പൂട്ടിയിരിക്കുന്നത്. എഎസ്‌ഐ ആണ് ഈ മുറികളെല്ലാം പരിപാലിക്കുന്നത്. ഞാന്‍ ആഗ്രയില്‍ പുരാവസ്തു വകുപ്പ് മേധാവിയായിരിക്കുമ്പോള്‍ ഈ മുറികളില്‍ വിഗ്രഹങ്ങളൊന്നും കണ്ടിട്ടില്ല’, എഎസ്‌ഐ മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെ കെ മുഹമ്മദ് വ്യക്തമാക്കി.
Post Your Comments