Latest NewsIndiaNews

താജ്മഹൽ ഉണ്ടാക്കിയത് ‘തേജോ മഹാലയ’ ശിവക്ഷേത്രം പൊളിച്ച്: പരിശോധിക്കാൻ കോടതിയിൽ ഹർജി

'സത്യം തെളിയണം, താജ്മഹലിനുള്ളിൽ ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെടുക്കണം': ഹൈക്കോടതിയിൽ ഹർജി

ലഖ്‌നൗ: താജ്മഹൽ ഉണ്ടാക്കിയത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹർജി. ബി.ജെ.പി അയോധ്യ യൂനിറ്റിന്റെ മീഡിയ ചുമതല വഹിക്കുന്ന ഡോ. രജനീഷ് സിങാണ് ഹർജി സമർപ്പിച്ചത്. താജ്മഹലിന് അകത്തുള്ള 20 ലധികം മുറികളുടെ വാതിൽ തുറന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നിർദ്ദേശം നൽകണമെന്നാണ് രജനീഷ് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്.

മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ കാലത്ത് താജ്മഹലിനുള്ളിൽ ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെടുത്ത്, ചരിത്ര സത്യങ്ങൾ വെളിപ്പെടുത്താന്‍ അന്വേഷണ സമിതിയെ രൂപവത്കരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകനായ രുദ്ര വിക്രം സിംഗ് മുഖേന സമർപ്പിച്ച ഹർജിയിൽ, താജ്മഹൽ തേജോ മഹാലയ എന്നറിയപ്പെടുന്ന ഒരു പഴയ ശിവക്ഷേത്രമാണെന്ന് പല ഹിന്ദു ഗ്രൂപ്പുകളും അവകാശപ്പെടുന്നുണ്ടെന്നും ഇത് നിരവധി ചരിത്രകാരന്മാർ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.

Also Read:ഓൺലൈൻ കണ്ടെന്റുകൾക്ക്‌ കർശന നിയന്ത്രണം : 10 മില്യൺ ദിർഹം വരെ പിഴയേർപ്പെടുത്തി യുഎഇ

എഡി 1212-ൽ രാജാ പരമർദി ദേവ് തേജോ മഹാലയ ക്ഷേത്ര കൊട്ടാരം (ഇപ്പോൾ താജ്മഹൽ) നിർമ്മിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും ഉണ്ട്. രാജാ പരമർദി ദേവ് നിർമ്മിച്ച
പാശ്ചാത്യ ക്ഷേത്രമാണ് തേജോ മഹാലയ എന്നും, ഇത് പിന്നീട് ജയ്പൂർ മഹാരാജാവായിരുന്ന രാജ മാൻ സിങ്ങിന് അവകാശമായി ലഭിച്ചതാണെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ൽ ഷാജഹാൻ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായി വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും ഉണ്ടെന്ന് ഹർജിയിൽ പറയുന്നു. ഈ അവകാശവാദങ്ങൾ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം പോരടിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചുവെന്നും അതിനാൽ, വിവാദം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൂടാതെ താജ്മഹലിന്‍റെ പേരിനെക്കുറിച്ചുള്ള സംശയങ്ങളും വാദത്തിൽ ഉന്നയിക്കുന്നുണ്ട്. ‘ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റെ പേരിലാണ് താജ്മഹലിന് ഈ പേര് ലഭിച്ചത് എന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, പല പുസ്തകങ്ങളിലും ഷാജഹാന്റെ ഭാര്യയുടെ പേര് മുംതാജ് മഹൽ എന്നല്ല, മറിച്ച് മുംതാസ്-ഉൽ-സമാനി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ശവകുടീരത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ 22 വർഷമെടുക്കുമെന്നത് യാഥാർത്ഥ്യത്തിന്റെ പരിധിക്കപ്പുറവും അസംബന്ധവുമാണ്’, ഹർജിയിൽ പറയുന്നു.

Also Read:ത്രിപുരയിൽ സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപറേഷനിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്നു

താജ്മഹലിന്റെ നാലു നില കെട്ടിടത്തിന്റെ മുകളിലും താഴെയുമായി 22 മുറികൾ പൂട്ടിയിരിക്കുകയാണെന്നും പി.എൻ ഓക്ക് പോലുള്ള ചരിത്രകാരന്മാരും നിരവധി ഹിന്ദു ആരാധകരും ആ മുറികളിൽ ശിവക്ഷേത്രം ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും സിങ് പറഞ്ഞു. താജ്മഹൽ പുരാതന സ്മാരകമായതിനാൽ, സ്മാരകത്തിന്റെ സംരക്ഷണത്തിനായി കോടിക്കണക്കിന് പണം നിക്ഷേപിക്കുന്നതിനാൽ, സ്മാരകത്തെക്കുറിച്ചുള്ള ശരിയായതും സമ്പൂർണ്ണവുമായ ചരിത്ര വസ്തുതകൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button