Latest NewsKeralaNews

വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്: കെ സി വേണുഗോപാലും വി ഡി സതീശനും അറിഞ്ഞുകൊണ്ടാണിത് സംഭവിച്ചതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ വക്താക്കളായി ചമയുന്ന കോൺഗ്രസ്, ഈ നാട്ടിലെ ഇലക്ഷൻ ആട്ടിമറിക്കാനുള്ള കരുക്കൾ നീക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നമ്മുടെ ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായിക്കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവജന വിഭാഗം ഒരു ദുരൂഹ ആപ്ലിക്കേഷൻ ഉപയോഗിച്ച് 1.25 ലക്ഷം വ്യാജ വോട്ടർ ഐഡികൾ നിർമ്മിച്ചിരിക്കുന്നു. ഇത് തികച്ചും ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: തകഴിയിലെ കർഷകന്റെ ആത്മഹത്യ: പിആർഎസ് വായ്പ സിബിൽ സ്‌കോറിനെ ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി

പാലക്കാട് ജില്ലയിലെ ഒരു കോൺഗ്രസ് എംഎൽഎയാണ് ഈ ആപ്ലിക്കേഷൻ നിർമ്മാണത്തിനു പിന്നിൽ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. ദേശീയ നേതൃത്വം ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. അധികാരത്തിനായി ധാർമികതയുടെ ഏത് സീമയും ലംഘിക്കാൻ കോൺഗ്രസിന് മടിയില്ല എന്ന് അവർ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Read Also: വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവർക്ക് പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരമൊരുക്കുന്നു: വിശദവിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button