ThiruvananthapuramKeralaJobs & VacanciesNattuvarthaLatest NewsNewsCareerEducation & Career

വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവർക്ക് പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരമൊരുക്കുന്നു: വിശദവിവരങ്ങൾ

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവർക്ക് കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡെപെക് വീണ്ടും അവസരത്തിന്റെ വാതില്‍ തുറക്കുന്നു. യുഎഇയിലേക്കാണ് ഇത്തവണ നിയമനം. പ്ലാന്റ് ടെക്നീഷ്യൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ) വിഭാഗത്തിലേക്കുള്ള ഒഴിവുകളിലേക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ട്.

പുരുഷന്‍മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ടെക്നീഷ്യൻ – പ്ലാന്റ് മെക്കാനിക്കൽ വിഭാഗത്തിലും ടെക്നീഷ്യൻ – പ്ലാന്റ് ഇലക്ട്രിക്കൽ വിഭാഗത്തിലുമായി ആകെ പത്ത് ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ ഡിഗ്രിയോ ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം.

സ്റ്റേജ് ക്യാരിയേജായി സർവീസ് നടത്തുന്ന കോൺട്രാക്ട് ക്യാരിയേജുകൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

പ്രായപരിധി 35 വയസാണ്. തുടക്കത്തില്‍ 4834 യുഎഇ ദിർഹം ശമ്പളമായി ലഭിക്കും. യുഎഇയിലെ പ്രമുഖ കമ്പനിയിലേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് നവംബർ 18നോ അതിനുമുമ്പോ gulf@odepc.in എന്ന വിലാസത്തിലേക്ക് CV അയക്കാം. ഫോണ്‍: 0471-2329440/41/42/45, 7736496574.

shortlink

Related Articles

Post Your Comments

Related Articles


Back to top button