ThiruvananthapuramKeralaNattuvarthaLatest NewsNews

ഭാ​ര്യ​യെ കോ​ടാ​ലി​കൊ​ണ്ടു വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം: ഭ​ർ​ത്താ​വി​ന് എ​ട്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

ചെ​റു​ന്നി​യൂ​ർ മു​ടി​യ​ത്തേ​ട് പേ​രേ​റ്റി​ൽ അ​മ്പാ​ടി വീ​ട്ടി​ൽ സ​ദാ​ന​ന്ദ​ൻ മ​ക​ൻ ന​മ്പി എ​ന്ന രാ​മ​ഭ​ദ്ര​നെ(55)യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ കോ​ടാ​ലി​കൊ​ണ്ടു വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​ന് എ​ട്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും 5000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ചെ​റു​ന്നി​യൂ​ർ മു​ടി​യ​ത്തേ​ട് പേ​രേ​റ്റി​ൽ അ​മ്പാ​ടി വീ​ട്ടി​ൽ സ​ദാ​ന​ന്ദ​ൻ മ​ക​ൻ ന​മ്പി എ​ന്ന രാ​മ​ഭ​ദ്ര​നെ(55)യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. ജ​ഡ്ജി എം.​പി. ഷി​ബു​വാണ് ശിക്ഷ വിധിച്ചത്.

Read Also : അമ്മയും കുഞ്ഞുപെങ്ങളും ചേട്ടനും പോയതറിയാതെ രാഹുൽ; നെഞ്ചുതകർന്ന് പ്രദീപൻ – കളമശ്ശേരി സ്ഫോടനത്തിന്റെ ബാക്കി പത്രം

2014 ഡി​സം​ബ​ർ ഒ​മ്പതി​നാ​ണ് കേസിനാസ്പദമായ സം​ഭ​വം. ഭ​ർ​ത്താ​വ് മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച​ത​റി​ഞ്ഞ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ഭാ​ര്യ പൊലീ​സി​നൊ​പ്പം ഭ​ർ​ത്താ​വ് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ഭാ​ര്യ​യെ ച​വി​ട്ടി ത​ള്ളി​യി​ട്ട ശേ​ഷം കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നു വെ​ട്ടി​യെ​ങ്കി​ലും ഒ​ഴി​ഞ്ഞു മാ​റി​യ​ത് കൊ​ണ്ട് തോ​ളി​ൽ കൊ​ണ്ട​തു കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ടാ​നാ​യ​ത്.

വ​ർ​ക്ക​ല പൊലീ​സ് ആമ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കാ​ട്ടാ​യി​ക്കോ​ണം ജെ.​കെ.​അ​ജി​ത് പ്ര​സാ​ദ്, അ​ഭി​ഭാ​ഷ​ക വി.​സി. ബി​ന്ദു എ​ന്നി​വ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button