എടക്കര: ടൗണില്‍ കെ.എന്‍.ജി റോഡരികില്‍ നടപ്പാതയോട് ചേര്‍ന്ന് കഞ്ചാവുചെടി കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാർ എക്സൈസ് അധികൃതരെ അറിയിക്കുകയായിരുന്നു.
നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് 25 സെ.മീ. നീളമുള്ള കഞ്ചാവുചെടി പിടിച്ചെടുത്തത്. പ്രിവന്റിവ് ഓഫീസര്‍ റെജി തോമസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാകേഷ്, ചന്ദ്രന്, ആബിദ്, എബിന്, സണ്ണി, രാജീവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
എടക്കര ടൗണില്‍ ഇത്തരത്തില്‍ കഞ്ചാവുചെടി വളര്‍ന്ന സാഹചര്യത്തെക്കുറിച്ചും ഇതിന് പിന്നിലെ ആളുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.
Post Your Comments