KeralaLatest NewsNews

വനമേഖലയിൽ കഞ്ചാവ് ചെടികൾ നട്ടു നനച്ച് കൃഷി: അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.

പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. ഇന്ന് പുലർച്ചെ 4 മണി മുതൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ കുറുക്കത്തികല്ല് ഊരിന് സമീപം നായി വരൈ മലയുടെ ചെരുവിൽ നിന്നുമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഉദ്ദേശം ഒരു മാസം പ്രായമുള്ള 357 ചെടികളും, രണ്ടു മാസം പ്രായമുള്ള 80 ചെടികളും അടക്കം ആകെ 437 കഞ്ചാവ് ചെടികൾ ഉണ്ടായിരുന്നു.

Read Also: ലോഡ്ജിൽ രണ്ട് കുട്ടികൾ മരിച്ചനിലയിൽ: പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം ഗുരുവായൂരിൽ

വനമേഖലയിൽ കഞ്ചാവ് ചെടികൾ നട്ടു നനച്ച് കൃഷി ചെയ്യുന്നതായി പാലക്കാട് ഐബിയിലെ പ്രിവന്റീവ് ഓഫീസർ സുരേഷ് ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയിഡ്. പാലക്കാട് ഐബി സംഘവും, മണ്ണാർക്കാട് സർക്കിൾ പാർട്ടിയും, അഗളി റേഞ്ച് പാർട്ടിയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.

സംഘത്തിൽ മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബി ആദർശ്, പാലക്കാട് ഐ ബി ഇൻസ്പെക്ടർ നൗഫൽ എൻ, അഗളി റേഞ്ച് ഇൻസ്പെക്ടർ ശ്രീനിവാസൻ എൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ രജിത്. ആർ, പാലക്കാട് ഐബിയിലെ പ്രിവന്റീവ് ഓഫീസർമാരായ വിശ്വനാഥ് റ്റി, ഓസ്റ്റിൻ കെ ജെ, സുരേഷ് ആർ എസ്, വിശ്വകുമാർ റ്റി ആർ, സുനിൽകുമാർ വി ആർ, അഗളി റേഞ്ചിലെ പി ഒ ജെ ആർ അജിത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണമൂർത്തി എൽ, പ്രദീപ് ആർ, രജീഷ് എ കെ എന്നിവരുണ്ടായിരുന്നു.

Read Also: തട്ടിപ്പിന് കൂട്ട് നിൽക്കരുത്: കെ സുധാകരനെ കേസിൽ പ്രതിചേർത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button