കോട്ടയം: കഞ്ചാവ് ചെടിയുമായി അന്യസംസ്ഥാന തൊഴിലാളി കോട്ടയം എക്സൈസിന്റെ പിടിയിലായി. ആസാം സ്വദേശി മന്നാസ് അലി(37)യാണ് അറസ്റ്റിലായത്.
Read Also : ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും
ഇയാള്‍ കുമ്മനം കളപ്പുരക്കടവ് ജംഗ്ഷനു സമീപമുള്ള കെട്ടിടത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ പുറകുവശത്താണ് ഇയാൾ കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയിരുന്നത്. ഇയാളുടെ പക്കല്‍ നിന്നും 10 ഗ്രാം ഉണക്കകഞ്ചാവും പിടിച്ചെടുത്തു. 220.98 സെന്റീ മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്.
കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി .സിബി, പ്രിവന്റീവ് ഓഫീസര്‍മാരായ എ. കൃഷ്ണകുമാര്‍, എ.പി. ബാലചന്ദ്രന്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അജിത്ത് കുമാര്‍, സിവില്‍എക്സൈസ് ഓഫീസര്‍മാരായ സുമോദ്, ശ്രീകാന്ത്, ഹരികൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments