കോഴിക്കോട്: ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി കോഴിക്കോട്ട് ഭീകരവിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവൻ വ്യക്തമാക്കി.
തണുത്ത വെള്ളം കുടിച്ചാൽ അടിവയറ്റില്‍ വേദന, തലവേദന !! പഠനങ്ങൾ പറയുന്നത്
‘അതിർത്തി കടന്നുളള തീവ്രവാദം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റുരാജ്യങ്ങളിലെ പൗരന്മാരെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. അതുകൊണ്ട് ഇസ്രയേലിന്റേത് ചെറുത്തുനിൽപ്പാണ്. ഇന്ത്യയും യുഎസുമടക്കമുള്ള മുൻനിര ജനാധിപത്യ രാജ്യങ്ങൾ ഈ കാരണങ്ങളാലാണ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നത്,’ സജീവൻ പറഞ്ഞു.
‘മലപ്പുറം ജില്ലയിൽ ഹമാസ് നേതാവ് ഓൺലൈനായി ഒരു പരിപാടിൽ പങ്കെടുക്കുകയും യഹൂദൻമാരെയും മറ്റു മതവിശ്വാസികളെയും ഉൻമൂലനം ചെയ്യുമെന്ന് പ്രസംഗിക്കുകയും ചെയ്തു. ഇത് ഹമാസിന്റെ പ്രഖ്യാപിത നയമാണ്. എന്നാൽ, മലപ്പുറത്തെ പരിപാടിക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കേരളത്തിലെ ഇടത്, വലത് സംഘടനകൾ ഹമാസിനെ മനുഷ്യാവകാശ പോരാളികളായി വെളളപൂശുകയാണ്,’ സജീവൻ കൂട്ടിച്ചേർത്തു.
Post Your Comments