KottayamLatest NewsKeralaNattuvarthaNews

ഒ​​രേ​ദി​​ശ​​യി​​ൽ സ​​ഞ്ച​​രി​​ച്ച ബൈ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് യുവാവിന് ദാരുണാന്ത്യം

അ​​തി​​ര​​മ്പു​​ഴ കോ​​ട്ട​​യ്ക്കു​പു​​റം മാ​​വേ​​ലി​​ന​​ഗ​​ർ ചി​​റ​​മു​​ഖ​​ത്ത് ജോ​​യി​​യു​​ടെ മ​​ക​​ൻ ര​​ഞ്ജി​​ത്ത് ജോ​​സ​​ഫ്(35) ആ​​ണ് മ​​രി​​ച്ച​​ത്

ഏ​​റ്റു​​മാ​​നൂ​​ർ: ഒ​​രേ​ദി​​ശ​​യി​​ൽ സ​​ഞ്ച​​രി​​ച്ച ബൈ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു. അ​​തി​​ര​​മ്പു​​ഴ കോ​​ട്ട​​യ്ക്കു​പു​​റം മാ​​വേ​​ലി​​ന​​ഗ​​ർ ചി​​റ​​മു​​ഖ​​ത്ത് ജോ​​യി​​യു​​ടെ മ​​ക​​ൻ ര​​ഞ്ജി​​ത്ത് ജോ​​സ​​ഫ്(35) ആ​​ണ് മ​​രി​​ച്ച​​ത്.

Read Also : കണ്ണൂരിലെ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​തി​​ര​​മ്പു​​ഴ – പാ​​റോ​​ലി​​ക്ക​​ൽ റോ​​ഡി​​ൽ പാ​​റോ​​ലി​​ക്ക​​ൽ ജം​​ഗ്ഷ​​നു സ​​മീ​​പം ആണ് അ​​പ​​ക​​ടം ഉ​​ണ്ടാ​​യത്. അ​​തി​​ര​​മ്പു​​ഴ ഭാ​​ഗ​​ത്തു​നി​​ന്നു പാ​​റോ​​ലി​​ക്ക​​ൽ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന ഇ​​രു​​ബൈ​​ക്കു​​ക​​ളു​​ടെ​​യും ഹാ​​ൻ​​ഡി​​ലു​​ക​​ൾ ത​​മ്മി​​ൽ ഉ​​ര​​സു​​ക​​യാ​​യി​​രു​​ന്നു. നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട ബൈ​​ക്ക് റോ​​ഡ​​രി​​കി​​ലെ പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ചാ​​ണ് ര​​ഞ്ജി​​ത്തി​​ന് അ​​പ​​ക​​ടം സംഭവിച്ചത്. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാർ ഉടൻ തന്നെ ര​​ഞ്ജി​​ത്തി​​നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യു​​കെ​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന ര​​ഞ്ജി​​ത് അ​​വ​​ധി​​ക്ക് നാ​​ട്ടി​​ൽ എ​​ത്തി​​യ​​താ​​യി​​രു​​ന്നു. ഭാ​​ര്യ റി​​യ ഇം​​ഗ്ല​​ണ്ടി​​ൽ ന​​ഴ്സാ​​ണ്. ഏ​​ക മ​​ക​​ൾ ഇ​​സ​​ബെ​​ല്ല. അ​​മ്മ: ത്രേ​​സ്യാ​​മ്മ. സം​​സ്കാ​​രം പി​​ന്നീ​​ട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button