കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള മഹാദേവ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.
മോഷ്ടാവ് ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. ഭണ്ഡാരമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. അതിനാല്‍ എത്ര രൂപയാണ് മോഷണം പോയതെന്ന് വ്യക്തമല്ല.
കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സമീപത്ത് സമാനരീതിയിലുള്ള മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
Post Your Comments