
പത്തനംതിട്ട: തിരുവല്ലയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് വെട്ടേറ്റു. ബിജു വര്‍ഗീസ് എന്ന ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ഷിബു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് കൈക്കലാക്കിയ തുക ആരോപണവിധേയന് മടക്കിനല്‍കി
ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കഞ്ചാവ് കേസിന്റെ ഉറവിടം തേടിപ്പോയപ്പോഴായിരുന്നു ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം തിരുവല്ലയില്‍നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതിയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കഞ്ചാവ് വിതരണം ചെയ്ത ആളുടെ വീട്ടില്‍ ഉദ്യോഗസ്ഥരെത്തിയത്.
Read Also : ഭര്‍ത്താവിനെ സ്റ്റേഷനില്‍വച്ച് മര്‍ദിച്ചു: നോര്‍ത്ത് സിഐക്കെതിരേ പരാതിയുമായി യുവതി
ഇവിടെയെത്തിയ ഉടനെ ഇയാള്‍ വടിവാൾ കൊണ്ട് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. എക്സൈസ് സംഘം വിവരം അറിയിച്ചതിനേ തുടര്‍ന്ന് തിരുവല്ല പൊലീസെത്തിയാണ് അക്രമിയെ പിടികൂടിയത്.
Post Your Comments