കൊച്ചി: 11 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പൊലീസ് പിടിയിൽ. ഒഡീഷ ഗജപതി സ്വദേശി പീറ്റര്‍ നായക്(21) ആണ് അറസ്റ്റിലായത്.
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പോലീസും കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ആണ് യുവാവ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 11.140 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
Read Also : ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്രം: 7200 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് പിടിയിലായ പീറ്റര്‍. ഇയാളുടെ കൂട്ടാളിയായ റിങ്കു എന്നയാളെ തൃശൂരില്‍ നിന്നും പിടികൂടിയിരുന്നു.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ എറണാകുളം റെയില്‍വെ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments