KeralaLatest NewsNews

അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം: മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു

പാലക്കാട്: മകന്റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് അയ്യപ്പൻക്കാവാണ് സംഭവം. അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മർദ്ദനം നടന്നത്. അവശനിലയിൽ കിടപ്പിലായിരുന്ന ഇവരുടെ ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Read Also: വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വം: കുറ്റകരമെന്ന് ഹൈക്കോടതി

കാടാങ്കോട് സ്വദേശികളായ അപ്പുണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പുണിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ബന്ധുക്കളെ അനൂപ് മർദ്ദിച്ചെന്നും സംഭവ സമയത്ത് അനൂപ് മദ്യ ലഹരിയിലായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്.

Read Also: മോർഫ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: ലോൺ ആപ്പ് തട്ടിപ്പിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button