KeralaLatest NewsNews

കളമശ്ശേരി സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായം നൽകാൻ സർക്കാർ

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം നൽകി സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read Also: സിനിമാക്കാരൻ വേണ്ടെന്നു കുടുംബം, സിനിമയിലെ പണംകൊണ്ടല്ലേ ജീവിച്ചതെന്നു തമ്പിസാർ: അങ്ങനെ വിവാഹം തീരുമാനമായി: സുരേഷ് ഗോപി

ഒക്ടോബർ 29 നാണ് കളമശ്ശേരി സ്‌ഫോടനം നടന്നത്. അതേസമയം, കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തിരുന്നു.

Read Also: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായത് മറ്റുവഴികള്‍ ഇല്ലാത്തതിനാല്‍: എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button