കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ നാലു പ്രതികൾകൂടി അറസ്റ്റിൽ. കരുനാഗപ്പള്ളി കോഴിക്കോട് മണ്ണാശ്ശേരിൽ അൽത്താഫ് (28), കോഴിക്കോട് ഹബീബ് മൻസിലിൽ ഹബീബുല്ല (26), കോഴിക്കോട് സലീം മൻസിലിൽ സഹദ് (26), ആലുംകടവ് മരുതൂർക്കുളങ്ങര തെക്ക് തയ്യിൽ വീട്ടിൽ സവാദ് (28) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ 11 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഇപ്പോഴും ഒളിവിലാണ്.
കരുനാഗപ്പള്ളി കോഴിക്കോട് എസ്.വി മാർക്കറ്റ് പുഷ്പാലയത്തിൽ രാംരാജിനെയാണ് കഴിഞ്ഞ തിരുവോണദിവസം വെളുപ്പിന് ആക്രമിച്ചത്. രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കിൽ പോയപ്പോൾ ആക്രമിസംഘത്തിൽ ഉൾപ്പെട്ട നസീർ ബൈക്കിൽ പിറകെ വന്ന് ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട് വാക്ക്തർക്കമാണ് ആക്രമണത്തിലെത്തിയത്.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments