KeralaLatest NewsNews

മാപ്പർഹിക്കാത്ത ക്രൂരതയ്ക്ക് ശിശുദിനത്തിലെ ചരിത്ര വിധി: വി ഡി സതീശൻ

തിരുവനന്തപുരം: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകകേസിലെ പ്രതിയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാപ്പർഹിക്കാത്ത ക്രൂരതയ്ക്ക് ശിശുദിനത്തിലെ ചരിത്രവിധിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതിവിധി: മുഖ്യമന്ത്രി പിണറായി വിജയന്‍

അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ല. ലോകം എന്തെന്ന് അറിയും മുൻപെ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദനയാണ്. മാതാപിതാക്കളുടെ ഉളളിൽ എന്നും നീറി പുകയുന്ന ഒരു ഓർമ്മയാണവൾ. കുറ്റവാളി ദയ അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കേസിൽ സർക്കാർ പുലർത്തിയ ജാഗ്രതയുടെ കൂടി വിജയം; അസ്ഫാക്ക് ആലത്തിന്റെ വധശിക്ഷയിൽ പ്രതികരിച്ച് എം.ബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button