KeralaLatest NewsNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! സംസ്ഥാനത്ത് നവംബർ 18,19 തീയതികളിൽ 8 ട്രെയിനുകൾ സർവീസ് നടത്തില്ല

യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ റെയിൽവേ ഖേദം അറിയിച്ചു

സംസ്ഥാനത്ത് നവംബർ 18, 19 തീയതികളിൽ 8 ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളാണ് രണ്ട് തീയതികളിലായി റദ്ദ് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഇരിങ്ങാലക്കുട-പുതുക്കാട് സ്റ്റേഷനിൽ പാലം പണി നടക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് സർവീസുകൾ റദ്ദ് ചെയ്തത്. കൂടാതെ, ചില ട്രെയിനുകൾ വൈകിയോടാൻ സാധ്യതയുണ്ട്. അതേസമയം, യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ റെയിൽവേ ഖേദം അറിയിച്ചു. 2 തീയതികളിലായി റദ്ദ് ചെയ്ത പ്രധാന ട്രെയിനുകൾ ഏതൊക്കെയെന്ന് അറിയാം.

ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊർണൂർ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകൾ റദ്ദ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ്(16604), ഷൊർണൂർ-എറണാകുളം മെമു എക്സ്പ്രസ്(06017), ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം എക്സ്പ്രസ് (06453), കോട്ടയം-എറണാകുളം എക്സ്പ്രസ് (06434) എന്നിവയാണ് ഞായറാഴ്ച റദ്ദ് ചെയ്ത ട്രെയിനുകൾ.

Also Read: ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി: രണ്ടുപേര്‍ക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button