ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല: പ്രതികരിച്ച് ഷെയ്ൻ നിഗം

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, പ്രതിക്ക് വധശിക്ഷ നൽകിയ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം രംഗത്ത്. വധശിക്ഷയിൽ കുഞ്ഞതൊന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് ഷെയ്ൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരരിച്ചു. ഷെയ്‌ന്റെ പോസ്റ്റിൽ കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. എത്രയും വേഗം വിധി നടപ്പിലാക്കട്ടെയെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശി അസ്ഫാഖ് ആലത്തിനാണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണൽ സെഷ​ൻ​സ്​ (പോ​ക്​​സോ) കോട​തി വധശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി അഞ്ച് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ജീവിതാവസാനം വരെയാണ് ജീവപര്യന്തം തടവെന്ന് കോടതി പ്രത്യേകം പറഞ്ഞു. കേരളം ഞെട്ടിയ അതിക്രൂര കൊലപാതകത്തിൽ ഇന്ന് ശിശു ദിനത്തിലാണ് വിധി വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button