KeralaNews

കേരളീയം നടത്തി പണം ധൂര്‍ത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം

ധൂര്‍ത്ത് കുറയ്ക്കാതെ കേരളം രക്ഷപ്പെടില്ല: കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: കേരളം വലിയ കടക്കെണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളീയം നടത്തി പണം ധൂര്‍ത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Read Also: രോ​ഗി​യു​മാ​യി പോയ ആം​ബു​ല​ൻ​സ് ബ​സിടിച്ച് മ​റി​ഞ്ഞു: രോഗിയടക്കം രണ്ടുപേർക്ക് പരിക്ക്

കേന്ദ്രം അനുവദിച്ച ഫണ്ടിന്റെ വിനിയോഗം ലഭിച്ച തുകയുടെ പകുതിയില്‍ താഴെയാണ്. അതുകൊണ്ടാണ് ബാക്കി തുക അനുവാദിക്കാത്തത്. ഇനിയും തുക കിട്ടാനുണ്ടെങ്കില്‍ അത് ചട്ടങ്ങള്‍ പാലിക്കാത്തതുകൊണ്ട് മാത്രമാണ്. സമ്പൂര്‍ണ്ണ സാമ്പത്തിക തകര്‍ച്ചയിലാണ് കേരളം. ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി.

‘മുഖ്യമന്ത്രിയും മന്ത്രിമാരും എപ്പോഴും കേന്ദ്രത്തെ കുറ്റം പറയുകയാണ്. കേരളത്തെ കേന്ദ്രം ഞെരുക്കുന്നുവെന്നും അര്‍ഹതപ്പെട്ട തുക നല്‍കിയില്ലെന്നുമാണ് സ്ഥിരം പല്ലവി. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി പറയുന്ന കണക്കും ധനമന്ത്രി വിശദീകരിക്കുന്ന കണക്കും രണ്ടാണ്. മുഖ്യമന്ത്രി പറയുന്നത് 38,000 രൂപയുടെ കണക്കാണ്. എന്നാല്‍ ധനകാര്യമന്ത്രി പറയുന്നത് 58,000ത്തിന്റെ കണക്കും. ബാലഗോപാല്‍ പറയുന്ന കണക്കുകളും മുഖ്യമന്ത്രി പറയുന്ന കൊട്ടക്കണക്കും എന്താണെന്ന് വ്യക്തമാക്കണം’, മന്ത്രി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button