ThiruvananthapuramNattuvarthaLatest NewsKeralaNews

‘മുഖ്യമന്ത്രിയുടേത് അക്രമത്തിന്റെ ഭാഷ, രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സർക്കാർ’: നിലപാടിലുറച്ച് ഗവർണർ

തിരുവനന്തപുരം: രാജ്ഭവന് അനുവദിക്കുന്ന തുക വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണെന്നും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മര്‍ദ്ദ തന്ത്രമാണെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടേത് അക്രമത്തിന്റെ ഭാഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് രാജ്ഭവന് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഉയർത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. അതിഥി സല്‍ക്കാരം, വിനോദം, വിനോദയാത്ര ഉള്‍പ്പെടെയുള്ള ആറ് ഇനങ്ങളിലായി 36 ഇരട്ടി വരെ വര്‍ധനവാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ഇനങ്ങളിൽ വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് രാജ്ഭവനില്‍ നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭവന വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? ഉത്സവ സീസണിൽ ഈ ബാങ്കുകൾ നൽകുന്ന ഓഫറുകളെ കുറിച്ച് അറിയൂ

അതിഥികള്‍ക്കായുള്ള ചെലവുകള്‍ ഇരുപത് ഇരട്ടി വര്‍ധിപ്പിക്കുക, വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കുക, വിനോദയാത്രാ ചെലവുകള്‍ ആറര ഇരട്ടി വര്‍ധിപ്പിക്കുക, ഓഫിസ് ഫര്‍ണിച്ചറുകളുടെ നവീകരണ ചെലവ് രണ്ടര ഇരട്ടി ഉയര്‍ത്തുക, കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടി ഉയര്‍ത്തുക, ഓഫിസ് ചെലവുകള്‍ ആറേകാല്‍ ഇരട്ടി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് രാജ്ഭവന്‍ സംസ്ഥാന സര്‍ക്കാരിന മുമ്പില്‍ വെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് 1987 അനുസരിച്ചാണ് ഗവര്‍ണര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിശ്ചയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button